സാംസങ്ങിനെ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ.സാംസങ് W22 5G ഫോണുകളാണ് പുതിയ ഫീച്ചറുകളുമായി ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.
ഫോണിൻറെ ഡിസ്പ്ലേ തന്നെയാണ് ഇതിന് ഏറ്റവും വലിയ പ്രത്യേകത. 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്പ്ലേ , 2,208×1,768 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 6.2 ഇഞ്ചിന്റെ കവർ ഡിസ്പ്ലേ , 832×2,268 പിക്സൽ റെസലൂഷൻ എന്നിവയും ഫോണിൽ നൽകിയിട്ടുണ്ട്.
octa core പ്രോസസറുകളിലാണ് ഫോൺ പ്രവർത്തിക്കുന്നത്.16 ജിബി റാമും 512 GB ഇൻറർണൽ സ്റ്റോറേജും ഉണ്ട്.
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഫോണിൻറെ മറ്റൊരു പ്രത്യേകത.4400 mAh ബാറ്ററി ലൈഫ് നൽകിയിരിക്കുന്ന ഫോണിൻറെ 16GB + 256GB വേരിയന്റുകൾക്ക് വിപണിയിൽ CNY 16,999 രൂപയാണ് വില വരുന്നത്.
ഇന്ത്യൻ വിപണിയിൽ വരുമ്പോൾ 1,98,800 രൂപയോട് അടുത്തുവരും.
Story highlight : Samsung introduce Foldable phones