ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’ എന്ന പേരിൽ അറിയപ്പെടും.

Anjana

facebook new name meta
facebook new name meta

കമ്പനിയുടെ ഔദ്യോഗിക നാമത്തിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്.

മെറ്റ’ എന്ന പുതിയ പേരിലൂടെയാണ് ഫെയ്സ്ബുക്ക് അറിയപ്പെടുകയെന്ന് സിഇഒ മാർക് സക്കര്‍ബര്‍ഗ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം പറഞ്ഞു.വാർഷിക കോൺഫറൻസിലാണ് സക്കർബർഗ് ഫേസ്ബുക് കമ്പനിയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്.

സമൂഹമാധ്യമം എന്നതിൽ നിന്നും വെർച്വൽ റിയാലിറ്റി തുടങ്ങിയ പുത്തൻ സങ്കേതിക തലങ്ങളിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്.

ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾ ഇനി മെറ്റയുടെ കീഴിൽ പ്രവർത്തിക്കും.

ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ എന്നിവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ പ്രാവർത്തികമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയെകുറിച്ചും സക്കർബർഗ് പറയുകയുണ്ടായി.

Story highlight : Facebook Changes Its Name To ‘Meta’