കഞ്ചാവ് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ.നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ആയ സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്തത്.
1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും പ്രതിയിൽ നിന്നും കണ്ടെടുത്തു.
മയക്കുമരുന്ന് ഗുളികകൾ മിഠായി എന്നപേരിൽ കച്ചവടം ചെയ്യുന്നതിനാലാണ് അനു ‘മിഠായി അനു’ എന്ന് അറിയപ്പെട്ടിരുന്നത്.
ഷെഡ്യൂൾ എച്ച് 1 എന്ന വിഭാഗത്തിൽ പെടുന്ന ഈ മയക്കുമരുന്ന് ഗുളികൾ മാനസിക രോഗികൾക്ക് സ്ഥിതി വഷളാകുമ്പോൾ ഡോക്ടർമാർ നിർദേശിക്കുന്ന ഒന്നാണ്.
ഈ ഗുളികകൾ സൂക്ഷിക്കുന്നവരെ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്നതാണ്.
ഈ ഗുളികകൾ പ്രതിക്ക് എവിടെ നിന്നു കിട്ടി എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണ് വധശ്രമം അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ഇയാളുടെ പേരിൽ മുൻപേ രജിസ്റ്റർ ചെയ്തിരുന്നു.
എക്സൈസ് സംഘത്തെ കണ്ട ഉടനെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്നീട് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പ്രിവൻ്റീവ് ഓഫീസർമാരായ പത്മകുമാർ, ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, ഹർഷകുമാർ, അനീഷ്കുമാർ, അരുൺ, അഖിൽ, അനീഷ്, ലാൽകൃഷ്ണ ഡ്രൈവർ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Story highlight : Youngster arrested in drug case.