കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; മൂന്നുപേർ അറസ്റ്റിൽ.

നിവ ലേഖകൻ

throwing stone to train
throwing stone to train

കണ്ണൂരിൽ ട്രാക്കിൽ നിന്നും മാറാൻ പറഞ്ഞതിന് ട്രെയിനിന് നേരെ കല്ലെറിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജസ്ഥാൻ സ്വദേശികളായ ലഖാൻ സിങ്ങ് മീണ, പവൻ മീണ, മുബാറക് ഖാൻ എന്നിവരെയാണ് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ല കുറ്റം ചുമത്തി റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

യാർഡിൽ ഷെണ്ടിങ് നടക്കവേ ട്രാക്കിൽ നിന്നും മാറാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥനു നേരെയും ഇവർ കല്ലെറിഞ്ഞു.

റെയിൽവേ പോലീസിനെ വിവരം അറിയിച്ച് പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

അതിസാഹസികമായി നാല് സംഘങ്ങളായി തിരിഞ്ഞുള്ള പൊലീസ് അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ട്രെയിനിനു നേരെ കല്ലെറിയുന്നത് വലിയ അപകടമാണെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയില്പെട്ടാൽ വിവരം അറിയിക്കണമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

കല്ലേറിൽ ഉദ്യോഗസ്ഥനു പരിക്കില്ല.ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആൻറണിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐമാരായ ബിജു നെരിച്ചൻ, എം കെ ശ്രീലേഷ്, കോൺസ്റ്റബിൾമാരായ ജയചന്ദ്രൻ, പുരുഷോത്തമൻ, സോജൻ ,ഹരീന്ദ്രൻ,കാർമിലി എന്നിവരും പങ്കെടുത്തു.

  കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

Story highlight : 3 arrested for throwing stone to train .

Related Posts
കണ്ണൂരിൽ ഡ്യൂട്ടിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദ്ദമെന്ന് ആരോപണം
Kannur BLO collapse

കണ്ണൂരിൽ ഡ്യൂട്ടിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) Read more

കണ്ണൂരിൽ എൽഡിഎഫിന് മിന്നും ജയം; മലപ്പട്ടത്തും കണ്ണപുരത്തും എതിരില്ല
LDF win in Kannur

കണ്ണൂർ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയം നേടി. യുഡിഎഫ് Read more

കണ്ണൂരിൽ ആറ് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
kannur ldf win

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലുമായി ആറ് വാർഡുകളിൽ എൽഡിഎഫ് Read more

  നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും
കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

കണ്ണൂർ കോർപ്പറേഷനിൽ റിജിൽ മാക്കുറ്റി സ്ഥാനാർത്ഥി; ഇത്തവണ വിജയം ഉറപ്പെന്ന്
Kannur Corporation election

കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി സ്ഥാനാർഥിയാകും. കോർപ്പറേഷൻ യുഡിഎഫിന് Read more

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

അനീഷ് ജോർജിന് എസ്ഐആർ സമ്മർദ്ദമില്ലെന്ന് കളക്ടർ; ആരോപണങ്ങൾ തള്ളി ജില്ലാ ഭരണകൂടം
BLO Aneesh George death

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം നൽകി. Read more

  കണ്ണൂരിൽ ആറ് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കണ്ണൂരിൽ ബിഎൽഒ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
BLO boycott work

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. സർക്കാർ Read more

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം ദൗർഭാഗ്യകരം; തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണം: എം.വി ജയരാജൻ
BLO suicide Kannur

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. തിരഞ്ഞെടുപ്പ് Read more

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
BLO suicide

കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് Read more