പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി നിക്ഷേപം സമാഹരിക്കുന്ന മീഷോയിൽ ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും നിക്ഷേപിക്കാനൊരുങ്ങുന്നു.
13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഈ കോമേഴ്സ് പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ മീഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മീഷോ 2015 ൽ ഡൽഹി ഐഐടി ബിരുദധാരികൾ തുടങ്ങിയ സ്റ്റാർട്ടപ്പ് ആണ്.
ഫേസ്ബുക്ക്, സോഫ്റ്റ് ബാങ്ക് ,സെക്ക്വേയ തുടങ്ങിയ കമ്പനികളും മീഷോയിൽ ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്.
ഏപ്രിലിൽ 2200 കോടി നിക്ഷേപം സമാഹരിച്ചതോടെ സ്റ്റാർട്ടപ്പിൻറെ മൂല്യം 2.1 ബില്യൺ ഡോളർ ആയി മാറി.
രാജ്യത്തെ 4800 നഗരങ്ങളിലായി 26000 പിൻകോഡുകളിൽ സാധനങ്ങൾ വിതരണം ചെയ്യാൻ മീഷോയ്ക്ക് ആയിട്ടുണ്ട്.
Story highlight : Google to invest in Meesho.