സ്വർണക്കടത്തിന് ‘അടിവസ്ത്ര’തന്ത്രവുമായി കടത്തുസംഘങ്ങൾ.
വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കടത്തുസംഘങ്ങൾ ഈ പുതിയ തന്ത്രം പരീക്ഷിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എത്തിക്കുന്ന സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽവെച്ച് അടിവസ്ത്രത്തോടെതന്നെ മറ്റൊരാൾക്ക് കൈമാറികൊണ്ടാണ് ഈ പുതിയ രീതിയിലൂടെ സ്വർണം കടത്തുന്നത്.
പിടിക്കപ്പെടാതിരിക്കുന്നതിനായി വിമാനത്താവളത്തിലെ ജീവനക്കാരെ പണത്തിന്റെ പ്രലോഭനത്തിൽ വീഴ്ത്തുകയാണ് പതിവ്.
മൂന്നുമാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാത്രം ഈ രീതിയിൽ 48 കിലോഗ്രാം സ്വർണമാണ് കടത്തിയത്.
Story highlight : 48 kg gold smuggled hidden in underwear.