ഈടില്ലാതെ 50 ലക്ഷം രൂപവരെ ; ചെറുകിട സംരംഭകർക്ക് ബിസിനസ് ലോണുമായി ഫേസ്ബുക്ക്

Anjana

Updated on:

Facebook issue business loan
Facebook issue business loan
Photo credit – lahore hearld

ചെറുകിട സംരംഭകരെ സഹായിക്കാനുള്ള വായ്പ പദ്ധതിയുമായി ഫേസ്ബുക്ക്.ഈട് ആവശ്യമില്ലാതെ 50 ലക്ഷം രൂപവരെയാണ് ലോൺ നൽകുക.

പ്രോസസിങ് ഫീസ് ഒന്നും ഈടാക്കാതെ നൽകുന്ന ലോൺ ഓൺലൈൻ പ്ലാറ്റ്ഫോമായ ഇൻഡിഫൈയുമായി സഹകരിച്ചാണ് നൽകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രേഖകളൊക്കെ പരിശോധിച്ച് ലോൺ അപ്രൂവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. 

ലോണിന് അപേക്ഷിച്ച് ഒരു ദിവസത്തിനകം അപ്പ്രൂവ് ചെയ്തോ നിരസിച്ചോ മെസ്സേജ് ലഭിക്കും.

ആവശ്യമനുസരിച്ച് രണ്ട് ലക്ഷം മുതൽ 20 ലക്ഷം വരെ 17 മുതൽ 20 ശതമാനം വരെ വാർഷിക പലിശ നിരക്കിൽ ആണ് ലോൺ നൽകുന്നത്.

ഫെയ്സ്ബുക്കിലോ കമ്പനിയുടെ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലോ 180 ദിവസമെങ്കിലും പരസ്യം നൽകിയ കമ്പനികൾക്കാണ് ലോണിന് അപേക്ഷിക്കാൻ ആവുന്നത്.

വനിതകൾ നടത്തുന്ന കമ്പനികൾക്ക് ലോൺ പലിശ നിരക്കിൽ ഇളവ് ഉണ്ടാകും. കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള സംരംഭങ്ങൾക്ക് ലോണിനായി അപേക്ഷിക്കാം.

Story highlight : Facebook to issue business loan.