Headlines

Crime News, Kerala News

മോഷ്ടാവ് പിടിയിൽ.

robbery music system

ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഡ്രൈവറുടെ കാക്കി ഷർട്ടും അഞ്ച് സ്പീക്കറും സ്റ്റീരിയോയും മോഷ്ടിച്ചയാൾ പിടിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. 

കടപ്പുറം തൊട്ടാപ്പ് ചിന്നക്കൽ വീട്ടിൽ മൻസൂറിനെയാണ് (42)ചാവക്കാട് പോലീസ് പിടികൂടിയത്.

ഓട്ടോ ഡ്രൈവർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

ആശുപത്രി പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് സെൽവരാജൻറെ നേതൃത്വത്തിലായിരുന്നു. 

ഒന്നരമാസം മുമ്പ് ഇതിനു സമാനമായ ഒരു മോഷണവും പ്രതി നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

മോഷ്ടിച്ച വസ്തുക്കൾ പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി.

എസ് ഐമാരായ  എം യാസിർ ,കെ ഉമേഷ്   എ എസ് ഐമാരായ സജിത് കുമാർ, എം വി വിനോദ്, സീനിയർ സിപിഒ മാരായ പ്രവീൺ, എം ഗീത ,സിപിഒ ഷാരോൺ എന്നിവർ അന്വേഷണത്തിൻറെ ഭാഗമായി.

Story  highlight  :  Burglar who steals music system from vehicles arrested.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts