സമൂഹ്യ മാധ്യമങ്ങളിലെ മുൻനിരക്കാരനായ ഫേസ്ബുക്ക് അതിന്റെ ബ്രാന്ഡ് നെയിം മാറ്റാനൊരുങ്ങുന്നു.
ഒക്ടോബര്‍ 28 ആം തീയതി നടക്കുന്ന വാര്ഷിക യോഗത്തില് കമ്പനി സിഇഒ മാര്ക്ക് സുക്കര്ബര്ഗ് ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് ടെക് ബ്ലോഗായ ദ വെര്ജ് റിപ്പോർട്ട് ചെയ്തു.
‘ഫേസ്ബുക്ക്’ എന്ന മാതൃകമ്പനി പേരിനാണ് മാറ്റം വരുത്തുക.വാടസ്ആപ്പ്, ഇന്സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളെപ്പോലെ പുതിയ പേരിൽ ഫേസ്ബുക്ക് ആപ്പും തുടരുന്നതിനാൽ ഉപയോക്താക്കളെ ഇതു ബാധിക്കുകയില്ല.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോം എന്നതിൽ നിന്നും ഫോൺ നിര്മാണത്തിലടക്കം കമ്പനി കടക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം.
പൊതുജനതയുടെ കൂടുതല് പ്രവർത്തനങ്ങളും വെര്ച്വല് ലോകത്താക്കുന്ന മെറ്റാവേഴ്സ് എന്ന മാറ്റത്തിലേക്കാണ് ഫേസ്ബുക്കും തയ്യാറെടുപ്പ് നടത്തുന്നത്.
എന്നാൽ പേരുമാറ്റത്തിൽ ഫേസ്ബുക് പ്രതികരിച്ചിട്ടില്ല.
ഫേസ്ബുക്കിലെ സുരക്ഷയിലുണ്ടായ വീഴ്ച സംബന്ധിച്ച് മുൻ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലുകൾ കമ്പനിയെ ബാധിച്ചിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്തു കൊണ്ടാണ് കമ്പനി പുതിയ മാറ്റത്തിനു തുടക്കം കുറിക്കുന്നത്.
Story highlight : Facebook is changing its name.