വാളയാർ കാട്ടിൽ വൻ കഞ്ചാവ് വേട്ട ; 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ച് വനം വകുപ്പ്.

Anjana

Walayar forest
Walayar forest

വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് റെയ്ഡ് നടത്തുന്നതിനായി പുറപ്പെട്ട നാര്‍ക്കോട്ടിക് ഡിവൈഎസ്പിയും സംഘവും വഴിതെറ്റിപോയെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി വനം വകുപ്പ്  നടത്തിയ റെയ്ഡില്‍ വാളയാര്‍ വടശേരിമലയുടെ അടിവാരത്ത് കൃഷി ചെയ്ത 13000 കഞ്ചാവ് ചെടികളാണ് വനം വകുപ്പ് കണ്ടെത്തി നശിപ്പിച്ചത്.

മൂന്ന് ദിവസം നീണ്ട റെയ്ഡിൽ രണ്ട് എക്കര്‍ സ്ഥലത്ത് 800 കുഴികളിലായി നട്ട രണ്ടാഴ്ച മാത്രം വളര്‍ച്ചയുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.ഒരു കുഴിയില്‍ 15 തൈകള്‍ വരെ നട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരാഴ്ച മുന്‍പ് ഇതേ മലയില്‍ പോലീസ് കഞ്ചാവ് റെയ്ഡ് നടത്തിയിരുന്നെങ്കിലും കഞ്ചാവ് കൃഷി കണ്ടെത്താന്‍ കഴിയാതെ വരികയും ഉദ്യോഗസ്ഥര്‍ വഴിതെറ്റി കാട്ടില്‍ കുടുങ്ങുകയുമായിരുന്നു.

വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തില്‍ കീഴിൽ ഇരുപത് പേരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

വാളയാര്‍ വനമേഖലയില്‍ നിന്നും ആദ്യമായാണ് ഇത്രയധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തുന്നത്.

Story highlight : Cannabis hunting by the forest department in the Walayar forest.