Headlines

Crime News, Violence

അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.

Young man arrested

വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

അമ്മ പാർവതി നാരായണ ഹസ്ലാർ (42) സഹോദരി രമ്യ നാരായണ ഹസ്ലാർ (19) എന്നിവരെ 24കാരനായ മഞ്ചുനാഥ് ഹസ്ലാർ കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.മദ്യപാനിയായ മഞ്ചുനാഥ് അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ചുകൊണ്ട് വാക്കുതർക്കം ഉണ്ടാക്കുകയായിരുന്നു.

തർക്കത്തിനിടെ സഹോദരിക്ക് വായ്പ എടുത്ത് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനെ എതിർത്ത ഇയാളോട് അത് എതിർക്കാനുള്ള അവകാശം മഞ്ചുനാഥിന് ഇല്ലെന്ന് അമ്മ പറയുകയുണ്ടായി.തുടർന്നു ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവം നടക്കുമ്പോൾ  പ്രതിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല.എന്നാൽ  മടങ്ങിയെത്തിയ ഇയാൾ ഭാര്യയെയും മകളെയും മകൻ കൊലപ്പെടുത്തിയതായി അറിയുകയും പോലീസിൽ പരാതിപ്പെടുകയും ആയിരുന്നു.ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Story highlight : Young man arrested for killing his mother and sister.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി

Related posts