പ്രണയം നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊന്നു ; അന്വേഷണം ആരംഭിച്ചു.

Anjana

പതിനാലുകാരിയെ കുത്തിക്കൊന്നു
പതിനാലുകാരിയെ കുത്തിക്കൊന്നു

മുംബൈ : പുണെ ബിബ്വേവാദിയിൽ  പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഏട്ടാം ക്ലാസുകാരിയെ ഇരുപത്തിരണ്ടുകാരൻ നടുറോഡിൽ കുത്തിക്കൊന്നു.

ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകവെയാണ് 14 വയസുകാരിയായ ക്ഷിതിജയെ യുവാവ് ആക്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പെൺകുട്ടിയുടെ അകന്ന ബന്ധുവായ 22 വയസുള്ള ശുഭം ഭഗവത്  (ഋഷികേശ്)  പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നു.

പെൺകുട്ടിയോട് പലതവണയായി ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നുവെങ്കിലും ഇതെല്ലാം പെൺകുട്ടി നിരസിക്കുകയായിരുന്നു.ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയെ കുത്തികൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവിൽ പോയി.

സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു.

പ്രതിക്കായി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

Story highlight : 8th standard girl stabbed to death at Pune.