
സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്നുപേർക്ക്.ഡേവിഡ് കാർഡ്, ജോഷ്വാ ഡി ആൻഗ്രിസ്റ്റ്, ഗെയ്ദോ ഇമ്പെൻസ് എന്നിവരാണ് പുരസ്കാര ജേതാക്കൾ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഡേവിഡ് കാർഡിനും കാര്യകാരണബന്ധങ്ങളുടെ വിശകലനത്തിൽ പുതിയ രീതി മുന്നോട്ടുവെച്ചതിനു മറ്റുരണ്ടുപേർക്കും അവാർഡ് ലഭിച്ചു.
അമേരിക്കൻ പൗരനായ ജോഷ്വ ആൻഗ്രിസ്റ്റ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.
കനേഡിയൻ പൗരനായ ഡേവിഡ് കാർഡ് കാലിഫോർണിയ സർവകലാശാല ഫാക്കൽറ്റിയാണ്.
സ്റ്റാൻഫോർഡ് സർവകലാശാലയിലാണ് ഡച്ച് പൗരനായ ഗെയ്ദോ ഇമ്പെൻസ് സേവനം അനുഷ്ഠിക്കുന്നത്.
Story highlight : David Card, Joshua Angrist and Guido Imbens win Economics Nobel prize 2021