2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരസ്ഥമാക്കി അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആഡം പറ്റാപോറ്റിയനും.
മനുഷ്യശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികളെ (റിസെപ്ടറുകൾ) കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും പുരസ്കാരത്തിനു അർഹമായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയുവാനുള്ള കഴിവിന്റെ സഹായത്താലാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മൾ മനസിലാക്കുന്നത്.
നമ്മുടെ ശരീരം അത്തരം ഭൗതികസംവേദനങ്ങളെ എങ്ങനെ വൈദ്യുതസ്പന്ദനങ്ങളായി നാഡീവ്യൂഹത്തിൽ എത്തിക്കുന്നുവെന്ന കണ്ടെത്തലിനാണ് ഈ വർഷത്തെ നോബേൽ പുരസ്കാരമെന്ന് സമിതി വ്യക്തമാക്കി
.Story highlight : David Julius and Ardem Patapoutian win 2021 Nobel Prize in Medicine.