മലയാളി ബൈക്ക് റേസറുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരനും കണ്ണൂര് സ്വദേശിയുമായ അസ്ബാക്ക്. മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് ജയ്സാല്മീറില് വച്ച് നടന്ന ഇന്ത്യ ബജാ മോട്ടോര് സ്പോര്ട്സ് റാലിയുടെ പരിശീലനത്തിനിടയിലാണ് അസ്ബാക്ക് മരിച്ചത്. 2018 ഓഗസ്റ്റ് 16നായിരുന്നു അസ്ബാക്ക് മോന്റെ മരണം.
പരിശീലനത്തിനിടെ മരുഭൂമിയിലെ ട്രാക്കില് വഴിതെറ്റി നിര്ജ്ജലീകരണം മൂലം അസ്ബാക്ക് മോന് മരിച്ചതായായിരുന്നു പ്രാഥമിക വിവരം. എന്നാല് അസ്ബാക്കിന്റെ അമ്മയും സഹോദരന്റേയും നിരന്തരമായ പരാതിയിലാണ് പൊലീസ് പുനരന്വേഷണം നടത്തിയത്.
ഈ പരാതിയില് നടന്ന വിശദമായ അന്വേഷണത്തില് അസ്ബാക്കിന്റെ മരണത്തില് ഭാര്യയുടേയും അടുത്ത സുഹൃത്തുക്കളുടേയും ബന്ധം പുറത്തുവന്നത്. 2018 ഓഗസ്റ്റ് 15 ന് പരിശീലനം നടക്കുന്ന ഇടം അസ്ബാക്ക് ഭാര്യ സുമേര പര്വേസിനും സഞ്ജയ്, വിശ്വാസ്, നീരജ്, സബിക്, സന്തോഷ് എന്നീ സുഹൃത്തുക്കള്ക്കൊപ്പം സന്ദര്ശിച്ചിരുന്നു.
ഇവിടെ പരിശീലനം നടത്തിയ അസ്ബാക്ക് ഒഴികെ മറ്റെല്ലാവരും തിരികെ വേദിയിലേക്ക് എത്തിയിരുന്നു. എന്നാൽ അടുത്ത ദിവസമാണ് അസ്ബാക്കിനെ മരിച്ച നിലയില് കണ്ടെത്തിയത്. മൊബൈല് ഫോണിന് നെറ്റ് വര്ക്ക് പോലുമില്ലാത്ത പ്രദേശത്താണ് അസ്ബാക്കിനെ മരിച്ച നിലയില് കണ്ടെത്തിയത്.
പുനരന്വേഷണത്തിലാണ് വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാണ് അസ്ബാക്കിന്റേതെന്ന് കണ്ടെത്തിയത്. അസ്ബാക്കിന്റെ മരണത്തില് ഭാര്യയേയും സഞ്ജയിനേയും തുടക്കം മുതല് സംശയിച്ചിരുന്നതായി ജയ്സാല്മീര് എസ് പി അജയ് സിംഗ് വിശദമാക്കി. അസ്ബാക്കിന്റെ ഭാര്യ സുമേരയ്ക്കും അഞ്ച് സുഹൃത്തുക്കള്ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
Story highlight : Malayali bake racer killed by his friends and wife three years ago