ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾളുടെ വിലക്ക് കാനഡ പിൻവലിച്ചു. ഒരു മാസം നീണ്ട വിമാന വിലക്കിനാണ് ഇതോടെ അന്ത്യമാകുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് സെപ്റ്റംബർ 26 വരെ നീട്ടി.
വിലക്ക് പിൻവലിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കാനാവും. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് സഞ്ചരിക്കാം. അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്.സെപ്തംബർ 27 മുതൽ എയർ കാനഡ ഇന്ത്യയിൽ നിന്നും സർവീസ് ആരംഭിക്കുന്നത്. സെപ്തംബർ 30നാണ് എയർ ഇന്ത്യ സർവീസ് ആരംഭിക്കുക.
കാനഡയിലേക്ക് എത്തുന്നവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. യാത്രക്ക് 18 മണിക്കൂർ മുമ്പ് ടെസ്റ്റെടുക്കണം. ഇതിനൊപ്പം വാക്സിൻ വിവരങ്ങൾ കാൻ മൊബൈൽ ആപിലോ വെബ്സൈറ്റിലോ അപ്ലോഡ് ചെയ്യണം.
Story highlight : Canada lifts ban on passenger flights from India.