Headlines

World

“ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണം”; ഇന്ത്യയ്ക്ക് സന്ദേശവുമായി ജോ ബൈഡൻ.

ഇന്ത്യയ്ക്ക് സന്ദേശവുമായി ജോ ബൈഡൻ
Photo Credit: Twitter/ANI

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ ഇന്ത്യയോട് ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നിർദ്ദേശിച്ചു. ഇന്ത്യൻ വൈവിധ്യത്തെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം മോദിയോട് ആഹ്വാനം ചെയ്തു.അഹിംസ, സഹിഷ്ണുത, സഹനം ഇവയെല്ലാമാണ് എപ്പോഴും മുന്നിട്ട് നിൽക്കേണ്ടതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബൈ​ഡ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റായതിനു ശേ​ഷം ഇരുവരുടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ് ഇന്നലെ നടന്നത്. വ്യാപാ​ര ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ച്ചും സൗഹൃ​ദ​ത്തി​ലൂ​ടെ പുതി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ മുൻകൈയെടുത്തുകൊണ്ടുമായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായത്തിനു തുടക്കം കുറിച്ചതായി ജോ ബൈഡൻ പറഞ്ഞു. വ​രും കാലങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വാ​ണി​ജ്യ​ബന്ധം ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്ന്​ ബൈ​ഡ​നോ​ട്​ മോ​ദി പറഞ്ഞു.

ഇ​ന്ത്യ- അ​മേ​രി​ക്ക ബ​ന്ധം മുൻപത്തേ​ക്കാ​ളും ശ​ക്ത​മാക്കാനുള്ള സൗഹൃദത്തിന്​ അടിസ്ഥാനമിട്ടതായി മോ​ദി അറിയിച്ചു. ഓ​രോ ദി​വ​സ​വും 40 ല​ക്ഷം ഇ​ന്തോ-​അ​മേ​രി​ക്ക​ൻ വം​​ശ​ജ​ർ അമേരി​ക്ക​യ്ക്ക് കരുത്ത് പകരാൻ പ്രയത്​​നി​ക്കു​ന്നതായും നിരവധി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഇരുരാജ്യങ്ങളുടെയും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​ സാ​ധി​ക്കു​മെ​ന്നും ബൈ​ഡ​ൻ വ്യക്തമാക്കി.

Story highlights: India must uphold democratic values says Biden.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts