മുല്ലപ്പെരിയാർ അണക്കെട്ടിന് നേരെ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസിന് ഭീഷണി സന്ദേശം എത്തി.
ഇന്ന് വൈകുന്നേരത്തോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം എത്തിയത്. അതേസമയം തൃശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് ഫോൺ വിളി എത്തിയതെന്ന് പോലീസ് കണ്ടെത്തി. നമ്പറിന്റെ ഉടമയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതേതുടർന്ന് തൃശ്ശൂർ സ്വദേശിയ്ക്കായുള്ള തിരച്ചിലിലാണ് പോലീസ്. ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. അണക്കെട്ടിനും പരിസരത്തുമായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Story Highlights: Bomb Threat to Mullaperiyar Dam