വിവാഹ തട്ടിപ്പ്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഷെയർ ചെയ്തവരും അറസ്റ്റിൽ.

Anjana

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

വിവാഹ തട്ടിപ്പ് നടത്തി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ അരുണിനെതിരെയാണ് പോലീസ് കേസെടുത്തത്.

മാട്രിമോണിയിലൂടെ തൃശ്ശൂർ മതിലകം സ്വദേശിയായ യുവതിയുമായി പ്രതി പരിചയപ്പെടുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ കഴിയുകയായിരുന്ന യുവതിയെ അയർലൻഡിൽ സ്ഥിരതാമസമാക്കിയ കുടുംബമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ടാക്സി ഡ്രൈവറായിരുന്നു അരുൺ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ആലപ്പുഴയിലെ ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തിയതിനുശേഷം റിസോർട്ടിലേക്കാണ് യുവതിയെ കൊണ്ടുപോയത്. ശേഷം സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.

സമാന തട്ടിപ്പിനിരയായ മറ്റൊരാൾ വഴിയാണ് യുവതി സത്യം അറിഞ്ഞത്. ഇതോടെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ അരുൺ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ ഇയാൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

യുവതിയുടെ നാട്ടുകാരായ യുവാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ ഷെയർ ചെയ്തു. ഷെയർ ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ അരുൺ മറ്റൊരു യുവതിയോടൊപ്പം ഗൾഫിൽ താമസിക്കുകയാണ്. ഇയാളെ ഉടൻ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

Story Highlights: Private footage of Young Women circulated.