ഫേസ്ബുക്ക് സൗഹൃദം: വിവാഹവാഗ്ദാനം നൽകി 11 ലക്ഷം തട്ടിയെടുത്തു.

നിവ ലേഖകൻ

വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തു
വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. യുവതിയുടെ ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം സ്വദേശികളായ പാർവ്വതി ടി.പിള്ള (31), സുനിൽ ലാൽ (43) എന്നിവരാണ് പോലീസ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 2020 ഏപ്രിലിലാണ് പന്തളം കുളനട സ്വദേശിയും യുവതിയും തമ്മിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പാങ്ങോടുള്ള സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണെന്നും താൻ അവിവാഹിതയാണെന്നും യുവാവിനെ ധരിപ്പിച്ചു. കൂടാതെ തനിക്ക് പത്തു വയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചെന്നും യുവാവിനോട് പറഞ്ഞു.

സ്വത്തുക്കളുടെ പേരിൽ കേസ് നടക്കുകയാണെന്നും യുവാവിനെ ഇവർ ധരിപ്പിച്ചു. തുടർന്ന് കേസ് നടത്തിപ്പിനും ചികിത്സാ ചിലവുകൾക്കുമായി
യുവാവിൽ നിന്നും പണം വാങ്ങി. 8000 രൂപയ്ക്ക് ഇന്നോവ കാറും 11,07,975 ലക്ഷം രൂപയും യുവാവിൽ നിന്നും ഇവർ കൈക്കലാക്കി.

  വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; കണ്ണൂർ പഴശ്ശി അണക്കെട്ട് തുറക്കുന്നു

 വിവാഹത്തെക്കുറിച്ച് യുവതിയോട് സംസാരിച്ചപ്പോൾ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് വീട് അന്വേഷിച്ച് യുവാവ് എത്തിയത്. തുടർന്ന് താൻ കബളിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലാക്കിയ യുവാവ് പന്തളം പോലീസിൽ പരാതി നൽകി. ഇതിനെ തുടർന്നാണ് പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

Story Highlights: Couples arrested for Cheating Youth Via Facebook

Related Posts
കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more

  മത്സ്യത്തൊഴിലാളി ക്ഷേമനിധി: വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Hotel Management Courses

കേരളത്തിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2025-26 വർഷത്തേക്കുള്ള പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെൻ്റ് Read more

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; കണ്ണൂർ പഴശ്ശി അണക്കെട്ട് തുറക്കുന്നു
Kerala monsoon rainfall

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം Read more

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

വനിതാ ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ
Women's Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 2025 മെയ് Read more

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളെ ന്യായീകരിച്ച് സിഐഎസ്എഫ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം
Nedumbassery murder case

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് Read more