മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി അമേരിക്കയിലെത്തി.

Anjana

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി
ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി
Photo Credit: Facebook/narendramodi

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള കോവിഡ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കുചേരും.

വ്യാഴാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ ആൻഡ്രൂസ് എയർബേസിൽ അമേരിക്കയിലെത്തിചേർന്ന പ്രധാനമന്ത്രിക്ക് വിപുലമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഏഴാമത്തെ അമേരിക്കൻ സന്ദർശനമാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്വാഡ് ഉച്ചകോടിയിൽ നാളെ മോദി പങ്കുചേരും. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭരണതലവന്മാരുമായി ഉഭയ കക്ഷി യോഗങ്ങളിലും പങ്കെടുക്കും. മറ്റന്നാൾ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ഭാഗമാകും.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള പ്രദേശിക-ആഗോള വിഷയങ്ങളായ വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന്റെ രൂപവത്കരണം എന്നിവ ചർച്ചചെയ്യും.

Story highlight : Prime Minister Narendra Modi in US for official visit.