എട്ടാം ക്ലാസ് പാസായവർക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം.

Anjana

Updated on:

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം

കൊച്ചിൻ പോർട്ട് ട്രസ്റ്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18, 2021 മുൻപായി അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കുക.

ഒഴിവുകളും യോഗ്യതയും:

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ
ഒഴിവുകളുടെ എണ്ണം : 1
വിദ്യാഭ്യാസയോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം, 20 വർഷത്തെ പ്രവൃത്തിപരിചയം.
പരമാവധി പ്രായപരിധി: 63 വയസ്സ്.
ശമ്പളം: പ്രതിമാസം 1,20,000 രൂപ.

സൈറ്റ് എൻജിനീയർ സിവിൽ
ഒഴിവുകളുടെ എണ്ണം: ഒന്ന്
വിദ്യാഭ്യാസയോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം, 10 വർഷത്തെ പ്രവർത്തി പരിചയം.
പരമാവധി പ്രായപരിധി: 55 വയസ്സ്.
ശമ്പളം:പ്രതിമാസം 60,000 രൂപ.

സൈറ്റ് എൻജിനീയർ ഇലക്ട്രിക്കൽ മെക്കാനിക്കൽ കം സേഫ്റ്റി.
ഒഴിവുകളുടെ എണ്ണം: 01
വിദ്യാഭ്യാസയോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, പത്തു വർഷത്തെ പ്രവൃത്തിപരിചയം.
പരമാവധി പ്രായപരിധി: 55 വയസ്സ്.
ശമ്പളം:പ്രതിമാസം 60,000 രൂപ.

ക്ലർക്ക് കം ഓഫീസ് അസിസ്റ്റൻറ്.
ഒഴിവുകളുടെ എണ്ണം: 01
വിദ്യാഭ്യാസയോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, ഇംഗ്ലീഷിലും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
പരമാവധി പ്രായപരിധി: 45 വയസ്സ്
ശമ്പളം:പ്രതിമാസം 30,000 രൂപ

പ്യൂൺ കം കുക്ക്
ഒഴിവുകളുടെ എണ്ണം: ഒന്ന്
വിദ്യാഭ്യാസയോഗ്യത : എട്ടാം ക്ലാസ് ജയിച്ചവർക്കും നല്ല ശാരീരിക ആരോഗ്യം ഉള്ളവർക്കും അപേക്ഷിക്കാം.
പരമാവധി പ്രായപരിധി: 45 വയസ്സ്
ശമ്പളം:പ്രതിമാസം 18,000 രൂപ

അപേക്ഷിക്കേണ്ട വിധം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനാസ്സിലാക്കിയ ശേഷം  ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.cochinport.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story highlight : vacancies in cochin port.