നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിംഗ് അസോസിയേറ്റ് തസ്തികകളിൽ 226 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 23850/-രൂപ മുതൽ 37750/-രൂപ വരെയാണ് ശമ്പളം. 25-28 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
ഒഴിവുകൾ
മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ)-02
മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-36
മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്)-22
മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ)-02
പ്രോഗ്രാമിംഗ് അസോസിയേറ്റ്-04
ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)-43
ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്)-27
ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ)-03
ടെക്നീഷ്യൻ (ഫിറ്റർ)-18
ടെക്നീഷ്യൻ (വെൽഡർ)-02
വിദ്യാഭ്യാസ യോഗ്യത
•മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ
•മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ
•മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ
•മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ)-ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ
•പ്രോഗ്രാമിംഗ് അസോസിയേറ്റ്-
ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ, എസ്സി/ ഐടി/ ബിസിഎ/ B.Sc. (ഐടി)
•ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്
•ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്
•ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്
•ടെക്നീഷ്യൻ (ഫിറ്റർ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്
•ടെക്നീഷ്യൻ (വെൽഡർ)-ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്
•സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കൺട്രോളർ-
ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ B.Sc 3 വർഷത്തെ ഡിപ്ലോമ. (ഫിസിക്സ്/ കെമിസ്ട്രി/ കണക്ക് )
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കിയ ശേഷം 2021 സെപ്റ്റംബർ 30നോ അതിനു മുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷിക്കാനായി https://ncrtc.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story highlight : Job vacancies in NCRTC.