സാർക്ക് വിദേശ മന്ത്രിമാരുടെ യോഗം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ വെച്ച് നടത്താനിരുന്ന യോഗമാണ് റദ്ദാക്കിയത്.
സാർക്ക് മന്ത്രിമാരുടെ സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ നിർദ്ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് യോഗം റദ്ദാക്കിയ നടപടി.
ശനിയാഴ്ച ന്യുയോർക്കിൽ നടത്താനിരുന്ന മന്ത്രിമാരുടെ സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുന്നത് ആരെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കട്ടെയെന്ന പാക് നിർദ്ദേശത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ എതിർത്തു.
തുടർന്ന് അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനാലാണ് മന്ത്രിതല യോഗം റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. അതേസമയം താലിബാനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യ,ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളാണ് സാർകിലെ അംഗങ്ങൾ.
Story Highlights: SAARC meeting Cancelled.