പ്രകൃതി വിരുദ്ധ പീഡനം; എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ കേസ്.

Anjana

പ്രകൃതി വിരുദ്ധ പീഡനം
പ്രകൃതി വിരുദ്ധ പീഡനം
Photo Credit: Facebook/pvnmps

എസ്റ്റേറ്റ് മാനേജർ ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് കേസെടുത്തു.

കഴിഞ്ഞ 16 ആം തീയതി രാത്രി മാനേജര്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി ബംഗ്ലാവിലെ സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷം പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവാവ് ക്ഷേത്രം ഭാരവാഹികളോട് ഇക്കാര്യം അറിയിക്കുകയും തുടർന്ന് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. യുവാവിന്റെ മൊഴി അടിസ്ഥാനമാക്കി എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ്. പി. ജേക്കബിനെതിരെ പോലീസ് കേസെടുത്തു.

പ്രതിയെ ചോദ്യം ചെയ്യലിനു വിധേയമാക്കിയതായും പീഡന ശ്രമം നടന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു.ശാരീകമായും മാനസികമായും ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

Story highlight: Case against Estate Manager for Unnatural persecution.