ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവും നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചു. രണ്ടു മാസത്തോളം നീണ്ട ജയിൽവാസത്തിനുശേഷം ഇന്ന് രാവിലെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.
നീല ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തെന്ന കേസിലാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. 1,400 പേജുള്ള കുറ്റപത്രമാണ് കുന്ദ്രയ്ക്കെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
സംഭവത്തിൽ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്പ ഷെട്ടി അടക്കം 43 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. 50,000 രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധനയോടെയാണ് കോടതി രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.
#WATCH | Businessman Raj Kundra released from Arthur Road Jail in Mumbai. He was granted bail by a Mumbai court yesterday in connection with pornography case. pic.twitter.com/NUU2mQvVbK
— ANI (@ANI) September 21, 2021
റയാൻ തോർപ്പ എന്ന രാജ് കുന്ദ്രയുടെ സഹായിക്കും കേസിൽ ജാമ്യം ലഭിച്ചിരുന്നു. മുംബൈയിലെ ബംഗ്ലാവിൽ ഫെബ്രുവരിയിൽ നടത്തിയ റെയ്ഡിലാണ് സംഭവവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചത്.
Story Highlights: Raj Kundra got bail after 2 months