വണ്ടിപ്പെരിയാർ ആറുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു.

Anjana

വണ്ടിപ്പെരിയാർ ആറുവയസ്സുകാരിയുടെ കൊലപാതകം
വണ്ടിപ്പെരിയാർ ആറുവയസ്സുകാരിയുടെ കൊലപാതകം

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

 ബലാത്സംഗം, പോക്സോ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ പ്രതി അർജുൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കഴിഞ്ഞ ജൂൺ 30നാണ് വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ക്രൂരപീഡനത്തിനിരയായ പെൺകുട്ടി ബോധരഹിതയായി. തുടർന്ന് മരിച്ചെന്നു കരുതി പ്രതി അർജുൻ പെൺകുട്ടിയെ കെട്ടി തൂക്കുകയായിരുന്നു.

സംഭവത്തിൽ അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അർജുന്റെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയതോടെ പോലീസ് വിശദമായി അന്വേഷിച്ചു. തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. ജൂലൈ നാലിന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Story Highlights: FIR submitted in Vandiperiyar Case.