മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ വിവാഹം നടത്തി. സംഭവത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു.
പെൺകുട്ടിയുടെ ഭർത്താവ്, മാതാപിതാക്കൾ, മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം പോലീസ് കേസെടുത്തത്. സെപ്റ്റംബർ 9ന് പെൺകുട്ടിയുടെ അമ്മാവന്റെ വീട്ടിൽ വച്ച് നിക്കാഹ് നടത്തുകയായിരുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷന്റെ പരാതിയെത്തുടർന്ന് പോലീസ് പെൺകുട്ടിയുടെ സ്കൂളിൽ എത്തി. സ്കൂളിലെ കൗൺസിലറുടെ സഹായത്തോടെ വിദ്യാർഥിയുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്താൽ ഭർത്താവിനും വിവാഹത്തിന് നേതൃത്വം നൽകുന്ന വ്യക്തിക്കുമെതിരെ കേസെടുക്കാമെന്ന് വ്യവസ്ഥയുണ്ട്. പ്രതികൾക്ക് പത്തുലക്ഷം രൂപ പിഴയും അഞ്ചു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
Story Highlights:Child Marriage in Malappuram