ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ന് 71ാം ജന്മദിനം

Anjana

ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi
ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi
Photo Credit: Facebook/narendramodi

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങിയ  പരിപാടികളാണ് ബിജെപി നടത്തുന്നത്.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതിനോടൊപ്പം സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ 20 ദിവസം നീണ്ടു നിൽക്കുന്ന ക്യാംപെയിന് ഇന്ന് ആരംഭിക്കും. ക്യാംപെയിനിന്റെ ഭാഗമായി യുപിയില്‍ മാത്രം 27,000 കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിതരണം ചെയ്യുന്ന 14 കോടി സൗജന്യ റേഷന്‍ കിറ്റുകളിൽ  ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്യും.

പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ചുകോടി പോസ്റ്റ് കാര്‍ഡുകൾ അയക്കും. കിസാന്‍ മോര്‍ച്ച 71 കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും മഹിളാ മോര്‍ച്ച, 71 കൊവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങും രാജ്യത്ത് ഇന്ന് അരങ്ങേരും.

രാഷ്ട്രീയ സംഘാടകനില്‍ നിന്നും ഭരണകര്‍ത്താവിലേക്ക് പ്രവേശിച്ചിട്ട് 20 വര്‍ഷം തികയുന്നുവെന്ന പ്രത്യേകതകൂടി ഇത്തവണത്തെ പിറന്നാളിനുണ്ട്.

ഗുജറാത്തിലെ വട്നഗറിലാണ് ദാമോദര്‍ദാസ് മോദിയുടെയും ഹീരബ മോദിയുടെയും മൂന്നാമത്തെ മകനായി 1950 സെപ്തംബര്‍ 17 നായിരുന്നു നരേന്ദ്ര മോദി ജനിച്ചത്.

നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1972ല്‍ അഹമ്മദാബാദില്‍ ആര്‍എസ്എസ് പ്രചാരകനാകുന്നത് മോദിയുടെ ജീവിതത്തിന്റെ ഗതി മാറ്റി.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി ആദ്യജയം കരസ്ഥമാക്കിയതിനു പിന്നിൽ  നരേന്ദ്ര മോദിയാണ്. 1995ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു.

2001 ഒക്ടോബര്‍ ഏഴിന് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രീയ സംഘാടകനില്‍ നിന്നും ഭരണനിര്‍വഹണത്തിലേക്കുള്ള മോദിയുടെ ചുവടുവയപ്പ് ഇവിടെ നിന്നുമാണ്.

Story highlight: Today Prime Minister Narendra Modi’s birthday.