മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി.
ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനായി കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതി ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ ചോദ്യം ചെയ്യലിൽ മഞ്ചേശ്വരം കോഴ കേസിലെ കുറ്റാരോപണങ്ങൾ കെ സുരേന്ദ്രൻ നിഷേധിക്കുകയും സുന്ദരയ്ക്ക് പണം നൽകിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നുമാണ് മൊഴി നൽകിയത്.
സുന്ദരയെ അറിയില്ല, താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടും.നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
നിലവിൽ കേസിലെ ഏക പ്രതി സുരേന്ദ്രനാണ്.ഐപിസി 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Story highlight : Crime Branch questioned K Surendran on Manjeswaram Bribery Case.