രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.

Anjana

കനയ്യ കുമാർ ജിഗ്നേഷ് മേവാനി
കനയ്യ കുമാർ ജിഗ്നേഷ് മേവാനി

ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത സാഹചര്യത്തിൽ പാർട്ടിയിലേക്കുള്ള കനയ്യകുമാറിന്റെ വരവ് ഗുണകരമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ദേശീയതലത്തിൽ സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തകർപ്പൻ പ്രസംഗങ്ങളും ഫലം ചെയ്യുമെന്നും കോൺഗ്രസ് കരുതുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാർ പാർട്ടിയിൽ അതൃപ്തനാണെന്നും ഇതിനാലാണ് കോൺഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിക്കുന്നതെന്നുമാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് കനയ്യയുടെ താൽപര്യമെന്നാണ് കോൺഗ്രസിൽ നിന്നുമുള്ള സൂചന. കനയ്യയെ പാർട്ടിയിലെടുക്കുന്നതിനു കോൺഗ്രസിലെ ഒരുവിഭാഗത്തിൽ എതിർപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പ്രാസംഗികനായ യുവ നേതാവായ കനയ്യ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുൾപ്പെടെ കോൺഗ്രസിന് ഫലം ചെയ്യുമെന്നാണ് മറുവിഭാഗത്തിന്റെ വിശ്വാസം.

ഗുജറാത്തിലെ ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും കനയ്യകുമാറിനൊപ്പം കോൺഗ്രസിൽ ചേർന്നേക്കും. അടുത്ത വർഷം  നിയമസഭാ തിരഞ്ഞെടുപ്പ്  നടക്കാനിരിക്കെ ഗുജറാത്തിലേക്കുള്ള മേവാനിയുടെ വരവ് ഗുണം ചെയ്യുമെന്ന് പാർട്ടി കരുതപ്പെടുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹവുമായി കോൺഗ്രസ് സഹകരിച്ചിരുന്നു.

Story highlight : CPI Kanhaiya Kumar and Jignesh Mewani will join Congress.