കൊച്ചി കപ്പൽശാല തകർക്കുമെന്ന് പോലീസിന് വീണ്ടും ഭീഷണി.

Anjana

കൊച്ചികപ്പൽശാല തകർക്കുമെന്ന് പോലീസിന് ഭീഷണി
കൊച്ചികപ്പൽശാല തകർക്കുമെന്ന് പോലീസിന് ഭീഷണി
Representative Photo Credit: Facebook/PinarayiVijayan

കൊച്ചി കപ്പൽശാല തകർക്കുമെന്ന് മൂന്നാം തവണയും ഭീഷണി സന്ദേശം. മുൻപ് കപ്പൽശാലയ്ക്ക് നേരെ ലഭിച്ച ഭീഷണി സന്ദേശങ്ങൾ അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിന് ഇമെയിൽ വഴിയാണ് ഭീഷണി നേരിട്ടത്.

കഴിഞ്ഞമാസം 24നാണ് കപ്പൽശാല തകർക്കുമെന്ന ആദ്യ ഭീഷണി എത്തിയത്. പ്രോട്ടോൺ വിഭാഗത്തിൽപെട്ട ഇ-മെയിൽ വിലാസം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യ ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്.

ഭീഷണി സന്ദേശത്തെ തുടർന്ന് കപ്പൽശാലാ അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഐടി നിയമം 385 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ രണ്ടാമതും ഇന്ധന ടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന് ഭീഷണി വരികയായിരുന്നു.

ഭീഷണി സന്ദേശത്തിൽ കപ്പൽശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും പദവികളും സൂചിപ്പിച്ചതിനെ തുടർന്ന് കപ്പൽശാലാ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.

അന്വേഷണം തുടർന്നു കൊണ്ടിരിക്കെയാണ് അടുത്ത ഭീഷണി എത്തിയത്. ഇതോടെ കേസ് എൻഐഎയ്ക്ക് കൈമാറുമെന്നും സൂചനകളുണ്ട്.

Story Highlights: Police received bomb threat on Cochin Shipyard