ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവിട്ടു. നവംബർ 9ന് സീസൺ ആരംഭിക്കും. നവംബര് 19ന് എടികെ മോഹന് ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
നാല് മാസം നീണ്ടുനില്ക്കുന്ന ഐഎസ്എല് മത്സരങ്ങൾ ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും നടക്കുക.ആകെ 115 മത്സരങ്ങളാണ് അരങ്ങേറുന്നത്.
ജനുവരി 9 വരെയുള്ള 55 മത്സരങ്ങളുടെ പട്ടികയാണ് ഇപ്പോള് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വാരാന്ത്യത്തിലെ രണ്ടാം മത്സരം 9.30നാണ് നടക്കുക.
25-ാം തിയതി നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.28ന് ബെംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടുന്ന ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ഡിസംബർ അഞ്ചിന് ഒഡീഷയ്ക്കൊപ്പമാണ്.
ഡിസംബർ 12ന് ഈസ്റ്റ് ബംഗാൾ, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിൻ, 26ന് ജംഷഡ്പൂർ തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിനെ മറ്റ് മത്സരങ്ങളിൽ നേരിടുന്നത്.
നിലവിലെ വിജയികളായ മുംബൈ സിറ്റി എഫ്സി നവംബര് 22ന് ആദ്യ മത്സരത്തിനിറങ്ങും.
Story highlight : ISL tournament schedule has been released.