ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ബിജെപി നിയമസഭ കക്ഷിയോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അപ്രതീക്ഷിതമായാണ് ബിജെപി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയെല്ലാം മറികടന്നാണ് ആദ്യമായി എംഎല്എ ആകുന്ന ഭൂപേന്ദ്ര പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. പട്ടേല് വിഭാഗത്തില് നിന്നുള്ള കടുത്ത എതിർപ്പുകൾ മറികടക്കാനുള്ള ബി ജെ പി യുടെ നീക്കമായിരുന്നു ഈ തീരുമാനം.
Story highlight : bhupendra patel new chief minister in gujarat