സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കെയാണ്.
ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ടതു മൂലമാണ് സംസ്ഥാനത്ത് കാലവർഷം തുടരാൻ കാരണമായത്.
കഴിഞ്ഞ 6 മണിക്കൂറായി വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂന മർദ്ദമായി രൂപപ്പെട്ടു.
ഇന്ന്(2021 സെപ്റ്റംബർ 13) രാവിലെ 08.30 ഓടെ 20.9° N അക്ഷാംശത്തിലും 86.5° E രേഖാംശത്തിലും വടക്ക് ഒഡിഷ തീരത്തിനു സമീപത്തായാണ് അവസാന വിവരം ലഭിക്കുമ്പോൾ അതി തീവ്ര ന്യൂനമർദ്ദം ഉണ്ടായിരുന്നത്.
അടുത്ത 24 മണിക്കൂറിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദം ആയി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകി.
ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണ്. ആയതിനാൽ തീരവാസികൾ ജാഗ്രത പുലർത്തതണമെന്നും ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും നിര്ദ്ദേശം നൽകിയിട്ടുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് വിവരം.
Story highlight : low pressure over the Bay of Bengal turned into depression.