ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; നടപടിയുമായി ദേവസ്വം ബോർഡ്.

Anjana

ഏറ്റുമാനൂർ തിരുവാഭരണം കാണാതായ സംഭവം
ഏറ്റുമാനൂർ തിരുവാഭരണം കാണാതായ സംഭവം
Photo Credit: rvatemples

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടി എടുത്ത് ദേവസ്വം ബോർഡ്. സംഭവത്തെ തുടർന്ന് തിരുവാഭരണ കമ്മിഷൻ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്കായി ദേവസ്വം ബോർഡ് കാരണം കാണിക്കൽ  നോട്ടിസ് അയച്ചു. തിരുവാഭരണം നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിക്കാത്തതിനെ ചൊല്ലിയാണ് ഇങ്ങനെയൊരു നടപടി.

കമ്മിഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മുൻ അസിസ്റ്റൻറ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തുടങ്ങിയവർക്കാണ് ദേവസ്വം ബോർഡ് നോട്ടിസ് നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവാഭരണം കാണാതായ വിവരം ഉദ്യോഗസ്ഥർ ഉന്നത അധികാരികളിൽ നിന്നും മറച്ചു വെച്ചുവെന്ന് ദേവസ്വം വിജിലൻസ് എസ്പി പി പി. ബിജോയി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ ജീവനക്കാരുടെ വീഴ്ച സംബന്ധിച്ച് ദേവസ്വം ബോർഡ് അന്വേഷണങ്ങൾ നടത്തി. ഇതിനെ തുടർന്നാണ് ആറ് ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോൾ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.

Story highlight :  Show cause notice to six officials in Ettumanoor temple ornament case.