ആത്മഹത്യാഭീഷണി മുഴക്കിയ യുവതി ഭര്ത്തൃവീട്ടില് തൂങ്ങിമരിച്ചനിലയില്.

നിവ ലേഖകൻ

ആത്മഹത്യാഭീഷണി മുഴക്കിയ യുവതി തൂങ്ങിമരിച്ചനിലയില്‍
ആത്മഹത്യാഭീഷണി മുഴക്കിയ യുവതി തൂങ്ങിമരിച്ചനിലയില്

വള്ളികുന്നം : യുവതി ഭര്ത്തൃവീട്ടില് തൂങ്ങിമരിച്ചനിലയില്.തെക്കേമുറി ആക്കനാട്ടുതെക്കതിൽ എസ്. സതീഷിന്റെ ഭാര്യ സവിത (പാറു- 24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുള്ളതായി പോലീസിന് മൊഴിനൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യാഴാഴ്ചപുലർച്ചേ ഒരുമണിയോടെയായിരുന്നു സംഭവം നടന്നത്. എരുവപടിഞ്ഞാറ് ആലഞ്ചേരിയിലെ സജു – ഉഷാകുമാരി എന്നിവരുടെ മകളായ സവിതയെ ദുബായിൽ ജോലിചെയ്യുന്ന സതീഷ് രണ്ടരവർഷം മുൻപാണ് വിവാഹം ചെയ്തത്.

‘മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ മുൻപ് സവിത ജോലിചെയ്തിരുന്നു. മണപ്പള്ളി സ്വദേശിയായ ഒരാളുമായി സവിതയ്ക്കു അടുപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി കൈഞരമ്പു ചെറുതായി മുറിച്ചശേഷം സവിത ഇയാളെ ഫോണിൽ വിളിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവാവ് സവിതയുടെ വീട്ടിലേക്കുവരികയും മുറ്റത്തുനിന്ന് ഇരുവരും കുറേനേരം സംസാരിക്കുകയും ചെയ്തു. സവിതയും, സതീഷിന്റെ സഹോദരിയുടെ മകളും ഒരുമിച്ചാണ് ഉറങ്ങാറുള്ളത്.സവിതയ്ക്കൊപ്പം കുട്ടിയും മുറ്റത്തിറങ്ങിയിരുന്നതായും പോലീസ് പറയുന്നു.

  ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ്; ഒരു മണിക്കൂറിനകം സൈബർ സെല്ലിൽ അറിയിക്കുക

യുവാവുമായുള്ള വാക്കുതർക്കത്തിനിടെ ദേഷ്യപ്പെട്ടുകൊണ്ട് സവിത വീണ്ടും ആത്മഹത്യാഭീഷണിയുമായി മുറിക്കുള്ളിൽ കയറി വാതിലടച്ചു. പുറത്തുനിന്നും പരിഭ്രാന്തനായ യുവാവ് ജനാലയിൽകൊട്ടിക്കൊണ്ട് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന സതീഷിന്റെ അമ്മ ബഹളം കേട്ടുണരുകയും സമീപവാസികൾ ഓടി എത്തുകയും ചെയ്തു. സവിത മുറി പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്നു നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയനിലയിലാണ് കണ്ടത്.

മരണത്തിൽ ദുരൂഹതയുള്ളതായും വിശദമായി അന്വേഷിക്കണമെന്നും സവിതയുടെ പിതാവ് സജു പോലീസിനോട് പറഞ്ഞു. യുവാവ് ഒളിവിലാണെന്നു വിവരം. കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.

Story highlight :  Woman committed suicide at husband’s house in Vallikunnam.

Related Posts
മാനന്തവാടിയിൽ വയോധികയെ സ്വയം വെട്ടി മരിച്ച നിലയിൽ കണ്ടെത്തി
Mananthavady suicide case

വയനാട് മാനന്തവാടിയിൽ വയോധികയെ സ്വയം വെട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ Read more

ഉയരം കുറഞ്ഞവരുടെ ടീം ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബ് ഏരീസ് കൊല്ലം സെയിലേഴ്സുമായി സൗഹൃദ മത്സരത്തിനിറങ്ങി
Little People Sports Club

ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബും ഏരീസ് കൊല്ലം സെയിലേഴ്സും തമ്മിൽ നടന്ന സൗഹൃദ Read more

  അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
കാസർഗോഡ് തലപ്പാടിയിൽ വാഹനാപകടം; 6 മരണം
Kasargod bus accident

കാസർഗോഡ് തലപ്പാടിയിൽ അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി Read more

കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു; പ്രതി പിടിയില്
Kalamassery murder case

എറണാകുളം കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു. ഞാറക്കല് സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. സംഭവത്തില് Read more

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു; പുരസ്കാരങ്ങൾ വിതരണം ചെയ്തു
documentary film festival

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള കോട്ടയം കൈരളി തിയേറ്ററിൽ സമാപിച്ചു. സമാപന Read more

കേരളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികൾ: പഠനം
Kerala migrant workers

കേരളത്തിലെ സമുദ്ര മത്സ്യബന്ധന മേഖലയിൽ അതിഥി തൊഴിലാളികളുടെ പങ്ക് വലുതാണെന്ന് പഠനം. മത്സ്യബന്ധനത്തിന് Read more

സൗദിയിൽ മൂന്ന് മക്കളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിനിയുടെ ആത്മഹത്യാശ്രമം
Saudi Arabia Crime

സൗദി അൽകോബാറിൽ ഷമാലിയയിൽ താമസ സ്ഥലത്ത് ഹൈദരാബാദ് സ്വദേശിനിയായ യുവതി മൂന്നുമക്കളെ കൊലപ്പെടുത്തി. Read more

ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീടിന് തീയിട്ട് മോഷണം
Batheri theft case

വയനാട് ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീട്ടിൽ തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ Read more

കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു; ഒരു പവൻ 74,840 രൂപ
Kerala gold rate

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വില 74,840 Read more