നിപ സമ്പര്ക്കപ്പട്ടികയിലുൾപ്പെട്ട 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ഇതില് എന്.ഐ.വി. പൂനയിൽ 4 എണ്ണവും കോഴിക്കോട് മെഡിക്കല് കോളജില് ഒരെണ്ണവുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തി.
നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ പ്രദേശങ്ങളിൽ നിന്നും വവ്വാലുകളുടെ സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്നു മുതൽ ആരംഭിക്കും.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് വവ്വാലുകളുടെ സാമ്പിൾ ശേഖരിക്കുക. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനെത്തും. രോഗ ഉറവിടം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. രോഗം ബാധിച്ചു മരിച്ച 12 കാരന്റെ വീടിനു സമീപത്തായി വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ സംഘം കണ്ടെത്തിയിട്ടുണ്ട്.
മരണപ്പെട്ട 12 കാരന്റെ സമ്പർക്ക പട്ടികയിലുൽപ്പെട്ട 64 പേരാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്നറിയാം.
Story highlight : Nipah test results of 5 more people become negative.