സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം നിർത്തലാക്കാൻ ഉത്തരവിട്ട് മുംബൈ കോടതി.

നിവ ലേഖകൻ

സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം
സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം

സൽമാൻ ഖാനുമായി ബന്ധപ്പെട്ട മൊബൈൽ ഗെയിം നിർത്തലാക്കിയെന്നറിയിച്ച് മുംബൈ ട്രയൽ കോടതി. സൽമാൻ ഖാൻ്റെ ഹർജി പരിഗണിച്ച് ‘സെൽമോൻ ഭോയ്’ എന്ന ഗെയിമാണ് കോടതി താത്കാലികമായി നിർത്തലാക്കിയത്. ഗെയിം തൻ്റെ പ്രതിച്ഛായ തകർക്കുമെന്നും അതുകൊണ്ട് തന്നെ നിരോധിക്കണമെന്നുമായിരുന്നു സൽമാൻ്റെ ഹർജിയിൽ പറഞ്ഞിരുന്നത്. നടനുമായി ബന്ധപ്പെട്ട മറ്റു ഗെയിമുകളോ കണ്ടൻ്റുകളോ നിർമ്മിക്കുന്നതിൽ നിന്നും സെൽമോൻ ഭോയ് എന്ന ഗെയിം നിർമിച്ച കമ്പനിയെ കോടതി തടഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാനുകളെയും മനുഷ്യരെയും വാഹനം ഓടിച്ച് ഇടിച്ച് കൊല്ലുക എന്നതാണ് ഗെയിമിൻ്റെ രീതി. സൽമാൻ്റെ അഭിഭാഷകൻ ഇത് പഴയ കേസുമായി ബന്ധപ്പെട്ടതാണെന്ന് കോടതിയെ അറിയിച്ചു. 2002 സെപ്തംബറിൽ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തുകയും 3 പേർക്ക് പരുക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ കോടതി സൽമാൻ ഖാനെതിരായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സൽമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2015ൽ താരത്തെ 5 വർഷത്തെ തടവിനു കോടതി ശിക്ഷിച്ചു.

  ചിറയിൻകീഴിൽ സഹോദരൻ അനുജനെ വെട്ടിക്കൊന്നു

എന്നാൽ അന്ന് തന്നെ ജാമ്യത്തിലായ സൽമാൻ്റെ രക്ഷക്കായി ഡ്രൈവർ രംഗത്തെത്തിയിരുന്നു. താനാണ് അന്ന് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ അറിയിക്കുകയും തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്ത് സൽമാനെ പൂർണമായി കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

Story highlight : Mumbai court bans game related to Salman Khan.

Related Posts
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം; പാർലമെൻ്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
Chhattisgarh nuns

ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകാൻ സാധ്യത. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ Read more

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: ജഗദീഷ് പിന്മാറിയാൽ ശ്വേത മേനോന് സാധ്യതയേറും
AMMA election

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് പിന്മാറിയാൽ ശ്വേത മേനോന് സാധ്യതയേറും. Read more

കെ.എസ്.അനിലിന്റെ ശമ്പളം തടഞ്ഞ് വി.സി; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
Kerala university row

കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി കൂടുതൽ ഗുരുതരമാകുന്നു. രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെതിരായ നടപടികൾ കടുപ്പിച്ച് Read more

  കൊച്ചിയിൽ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ
തൃശ്ശൂരിൽ വിദ്യാർത്ഥിനികളെ ബസ്സിൽ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം കനക്കുന്നു
School students dropped off bus

തൃശ്ശൂരിൽ ചില്ലറ പൈസ ഇല്ലാത്തതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ബസ്സിൽ നിന്ന് ഇറക്കിവിട്ടതായി Read more

നാസ-ഐഎസ്ആർഒയുടെ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
NISAR satellite launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ദൗത്യമായ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് Read more

വേൾഡ് ചാമ്പ്യൻഷിപ്പ് സെമി: പാകിസ്താനെതിരെ കളിക്കാനില്ലെന്ന് ഇന്ത്യ
World Championship Legends

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് (WCL) 2025 സെമിഫൈനലിൽ പാകിസ്താൻ ചാമ്പ്യൻസിനെതിരെ കളിക്കേണ്ടതില്ലെന്ന് Read more

കന്യാസ്ത്രീ അറസ്റ്റ്: ബിജെപിയിൽ ഭിന്നത രൂക്ഷം, സംസ്ഥാന അധ്യക്ഷനെതിരെ വിമർശനവുമായി ആർഎസ്എസ് നേതാക്കൾ
Kerala BJP Dispute

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. അനൂപ് ആന്റണിയുടെ Read more

  തൃശ്ശൂരിൽ ബൈക്ക് യാത്രികൻ കാർ യാത്രികനെ കത്രിക കൊണ്ട് ആക്രമിച്ചു
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 1010 അപ്രന്റീസ് ഒഴിവുകൾ; ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം
apprentice recruitment

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വിവിധ ട്രേഡുകളിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Read more

ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യൂട്യൂബ് അക്കൗണ്ടുകൾ നിരോധിക്കുന്നു
YouTube ban Australia

ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യൂട്യൂബ് അക്കൗണ്ടുകൾ തുറക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ Read more

എരുമേലി വെച്ചൂച്ചിറയിൽ തെരുവുനായ ആക്രമണം; സ്കൂൾ വിദ്യാർത്ഥിനിയടക്കം 5 പേർക്ക് പരിക്ക്
stray dog attack

എരുമേലി വെച്ചൂച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിനിയടക്കം അഞ്ചുപേർക്ക് പരുക്കേറ്റു. ട്യൂഷന് പോവുകയായിരുന്ന Read more