നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായിയുള്ള പരിശോധന ഇന്ന് മുതൽ. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്. 21 പേരുടെ പരിശോധനാഫലമാണ് ഇനി അറിയാനുള്ളത്. നാളെ ഭോപ്പാലിൽ നിന്നുമുള്ള വിദഗ്ധ സംഘവും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും കോഴിക്കോടെത്തും. നിപ റിപ്പോര്ട്ട് ചെയ്ത ചാത്തമംഗലത്തെ പ്രദേശങ്ങളില് കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പിന്റെ സാമ്പിള് ശേഖരണം നടന്നിരുന്നു.
സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ഇതോടെ 257 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ് 257 പേരും. ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. 51 പേര് ആശുപത്രിയിൽ കഴിയുകയാണ്. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
രോഗ ഉറവിടം വ്യക്തമല്ലാത്തതിനാൽ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിളുകൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story highlight : Testing for the source of Nipah virus will start today.