മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല; റിമാൻഡ് കാലാവധി നീട്ടി.

Anjana

മുട്ടിൽ മരം മുറി കേസ്
മുട്ടിൽ മരം മുറി കേസ്
Photo Credit: HT

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 ആം തീയതി വരെ ബത്തേരി കോടതി നീട്ടി. ഈ മാസം 16 ന് ഹൈക്കോടതി വീണ്ടും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും.

പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ തുടങ്ങിയവരുടെ റിമാൻഡ് കാലാവധി ഇന്ന് കഴിയാനിരിക്കവെയാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും  പരിഗണിച്ചത്. എന്നാൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുട്ടിൽ മരം മുറി കേസിലെ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങളും ഡ്രൈവർ വിനീഷും ജില്ലാ കോടതിക്കും ഹൈക്കോടതിക്കുമായി മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇപ്പോൾ ജാമ്യം അനുവദിക്കേണ്ടയെന്ന തീരുമാനത്തിലാണ് ബത്തേരി കോടതി. പ്രതികൾ അറസ്റ്റിലായത് ജൂലൈ 28നാണ്. മനന്തവാടി ജില്ലാ ജയിലിൽ കഴിഞ്ഞ 41 ദിവസമായി റിമാൻഡിലാണ് പ്രതികൾ.

Story highlight : Defendants have no bail in muttil case.