നിപ; 2 പേർക്ക് കൂടി രോഗലക്ഷണം, സമ്പര്‍ക്ക പട്ടികയില്‍ 152 പേര്‍.

Anjana

നിപ രണ്ട് പേർക്ക് രോഗലക്ഷണം
നിപ രണ്ട് പേർക്ക് രോഗലക്ഷണം

നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സമ്പർക്കത്തിലുള്ള 2 പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം സമ്പർക്ക പട്ടികയിലുള്ള 152 പേരിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്.

അതേസമയം, പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിർദേശപ്രകാരം കോഴിക്കോട് കലക്ട്രേറ്റിൽ ഉന്നതതല യോഗം ചേർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിന് നാലിന നിർദേശം കേന്ദ്രം നൽകിയിരുന്നു. നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ ഉടൻതന്നെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും  കേരളത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി വേഗത്തില്‍ ക്വാറന്‍റൈനും ഐസൊലേഷനും ഉറപ്പാക്കണം, എത്രയും വേഗം സ്രവപരിശോധന നടത്തണംതുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

Story highlight : 2 more had nipah symptoms and 152 on the contact list.