കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിപ്പ ബാധിച്ച് കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു.
സെപ്റ്റംബർ ഒന്നാം തീയതിയാണ് രോഗലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തിൽ നിപ്പ സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ പരിശോധിച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്.
ശനിയാഴ്ച രാത്രിയോടെ ആരോഗ്യ വിദഗ്ധരുമായി ഉന്നതതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. കുട്ടിയുമായി അടുത്തിടപഴകിയവർക്ക് രോഗലക്ഷണങ്ങളില്ല. എന്നാൽ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക കേന്ദ്ര, സംസ്ഥാന മെഡിക്കൽ സംഘങ്ങൾ സാഹചര്യം വിലയിരുത്താൻ കോഴിക്കോട് എത്തും.
Story Highlights: 12 year old died in Kozhikode due to Nipah virus infection