വാഹന പരിശോധനയ്ക്കിടെ മൂന്നുവയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്.

നിവ ലേഖകൻ

മൂന്നുവയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്
മൂന്നുവയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്

വാഹന പരിശോധനയ്ക്കിടയിൽ മൂന്നുവയസ്സുകാരിയെ പൊലീസ് കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി. താക്കോൽ നൽകാൻ അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുന്നത്തുകാൽ മണിവള സ്വദേശിയായ ഷിബു കുമാറും ഭാര്യ അഞ്ജന സുരേഷും 3 വയസുകാരിയായ മകളുമൊത്ത് തിരുവനന്തപുരത്തേക്കു കാറിൽ പോകുകയായിരുന്നു.അമിത വേഗം ആരോപിച്ച് പൊലീസ് യാത്രാമധ്യേ തടഞ്ഞു നിർത്തി 1500 രൂപ പിഴ ചുമത്തി.

കൈയിൽ 500 രൂപ മാത്രമാണുള്ളതെന്ന കാര്യം പൊലീസിനോട് ഷിബു ബോധ്യപ്പെടുത്തിയെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. അവസാനം ഒരു മണിക്കൂർ കഴിഞ്ഞ് പിഴയടച്ച് മടങ്ങവെ അതിവേഗതയില് പോകുന്ന മറ്റ് വാഹനങ്ങളെ ഷിബു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.ഇതോടെ പൊലീസുദ്യോഗസ്ഥൻ ഷിബുവിനെ മർദിക്കാൻ ഒരുങ്ങുകയായിരുന്നു.

ഇതു കണ്ട ഷിബുവിന്റെ ഭാര്യ കുട്ടിയെ കാറിൽ തനിച്ചാക്കി ഷിബുവിന്റെ അടുത്തേക്ക് ചെന്നു. എന്നാൽ പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥൻ കേസെടുക്കുമെന്ന് ആക്രോശിച്ചുകൊണ്ട് കാർ തുറന്ന് താക്കോല് ഊരി ഡോര് ലോക്ക് ചെയ്തു ശേഷം പൊലീസ് ജീപ്പിനടുത്തേക്ക് നടന്നുപോയി.

  എം. ലീലാവതിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷൻ

കാറില് തനിച്ചായ 3 വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ അമ്മയുടെ അഭ്യർത്ഥന പ്രകാരമാണ് പിന്നീട് കാർ തുറന്നുകൊടുത്തത്. 6 മാസം മുൻപ് ഉണ്ടായ സംഭവത്തില് അന്ന് പരാതിപ്പെട്ടിരുന്നില്ല.

Story highlight : Police locked three years old inside car.

Related Posts
രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ്? ഡിജിപി റിപ്പോർട്ട് തേടി, മുഖ്യമന്ത്രിയുടെ പ്രതികരണം നിർണ്ണായകം
Rahul Mamkoottathil allegations

ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസെടുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് Read more

രാസലഹരി കടത്തിയ നൈജീരിയൻ സംഘം വിസയില്ലാതെ ഇന്ത്യയിലെത്തി; അന്വേഷണം ശക്തമാക്കി പോലീസ്
Nigerian drug mafia

കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയൻ സംഘം വിസയില്ലാതെയാണ് ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തൽ. ഡേവിഡ് ജോൺ Read more

  വിജിൽ കൊലക്കേസ്: രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിലെത്തിച്ചു
വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്
Bajrang Dal Case

വയനാട്ടിൽ ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയ Read more

ചേർത്തല തിരോധാന കേസ്: സിന്ധുവിന്റെ തിരോധാനത്തിൽ വീണ്ടും അന്വേഷണം; പ്രതിയുമായി ഇന്ന് തെളിവെടുപ്പ്
Cherthala missing case

ചേർത്തലയിൽ അഞ്ചുവർഷം മുൻപ് കാണാതായ സിന്ധുവിന്റെ തിരോധാന കേസ് പോലീസ് വീണ്ടും തുറന്നു. Read more

വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച കേസിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ മകനും അറസ്റ്റിൽ
cyber abuse case

വി.എസ്. അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് Read more

450 ഗ്രാം സ്വര്ണം മോഷ്ടിച്ച് കടന്നു ; ബംഗാള് സ്വദേശി അറസ്റ്റില്.
robbery man arrested

കോഴിക്കോട് പുതിയറയിലെ ആഭരണ നിര്മ്മാണ ശാലയില് നിന്നും 450 ഗ്രാം സ്വര്ണം മോഷ്ടിച്ച് Read more

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
policemen injured gunda attack

കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ Read more

  രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
വാടക വീട്ടിൽ നിരോധിത ലഹരി വസ്തുക്കൾ ; 23 ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
tobacco seized kannur

കണ്ണൂർ പേരാവൂരിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വൻശേഖരം പോലീസ് പിടികൂടി. മുരിങ്ങോട് നമ്പിയോട് Read more

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി ; സ്കൂളിൽ പോകാൻ മടിമൂലമുള്ള നുണക്കഥയെന്ന് കണ്ടെത്തൽ.
rape attempt fake complaint

ആലപ്പുഴ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി Read more

തൃശൂരിൽ വീണ്ടും തിമംഗല ഛര്ദില് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
Two arrested with ambergris

തൃശൂരില് വീണ്ടും തിമംഗല ഛര്ദില് എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. വിപണിയില് അഞ്ച് കോടി Read more