ഗാന്ധിജിയേയും മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരെയും കുടുംബത്തെയും സമൂഹമാധ്യമ വിഡിയോയിലൂടെ അവഹേളിച്ചതിനെ തുടർന്ന് നടി പായൽ റോഹത്ഗിക്കെതിരെ പുണെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അശ്ലീലവാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള നടി പായൽ റോഹത്ഗിയുടെ വീഡിയയോയ്ക് എതിരെ കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നെഹ്റു കുടുംബത്തെ അധിക്ഷേപിച്ചതിനെ തുടർന്ന് രാജസ്ഥാൻ പൊലീസ് കഴിഞ്ഞ വർഷം പായലിനെ കസ്റ്റഡിയിലെടുത്തിരുന്നു. മുൻപ് ഒരാളെ ഭീഷണിപ്പെടുത്തിയ കേസിലും പായൽ അറസ്റ്റിലായിട്ടുണ്ട്.
Story highlight : Case against actress Payal Rohatgi for insulting Gandhi