ഔറംഗാബാദ്: സ്വന്തം പിതാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് തവണ വിറ്റുവെന്ന് പരാതി. തുടർന്ന് മയക്കുമരുന്ന് നൽകിയ ശേഷം നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പതിനേഴുകാരിയുടെ പരാതിയെ തുടർന്ന് പോലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ അച്ഛൻ, ചെറിയമ്മ, കുട്ടിയെ അച്ഛനിൽ നിന്നും വാങ്ങിയ 3 പേർ അടക്കം 8 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെറിയമ്മയെ കൂടാതെ മറ്റൊരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതികൾക്കെതിരേ കേസ് എടുത്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലെ ഹെഡ്ഗാവ് പോലീസ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്.
പെൺകുട്ടി തന്നെയാണ് ഫോണിലൂടെ വിവരങ്ങൾ അമ്മയുടെ സഹോദരിയോട് പറഞ്ഞത്. പിതാവ് പണത്തിന് വേണ്ടിയാണ് സ്വന്തം മകളെ വിറ്റതെന്ന് നന്ദേദ് എ.എസ്.പി വിജയ് കബാഡെ പറഞ്ഞു.
Story highlight : Father sold his under aged daughter three times for money