അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Anjana

അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടായിസം
അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടായിസം

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ  പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം ജില്ലയിലെ പറവൂരിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മ ഷംലയും മകൻ സാലുവിനും നേരെയായിരുന്നു ആക്രമണം.

ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങി കാറിലിരുന്ന് കഴിക്കാൻ തുടങ്ങവെ ആണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. അമ്മയും മകനും ആണെന്ന് പറഞ്ഞപ്പോൾ അതിന് എന്താണ് തെളിവെന്ന് ചോദിച്ച് കൊണ്ടാണ് ആക്രമിച്ചതെന്ന് ഷംല പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കമ്പി വടി കൊണ്ട് അടിക്കുകയും, മകൻ സാലുവിന്റെ കയ്യിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

പ്രതിയായ യുവാവ്, തന്റെ ആടിനെ ഇവർ കാറുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചത് ചോദ്യം ചെയ്യാൻ പോയപ്പോളാണ് സംഭവം നടന്നതെന്ന തരത്തിൽ ഒരു കള്ള പരാതി പൊലീസിൽ നൽകിയിരുന്നു.

പൊലീസ് ഈ പരാതിയിൽ അപ്പോൾ തന്നെ അന്വേഷണം നടത്തുകയും അതൊരു കള്ളാ പരാതിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് പൊലീസ് അമ്മയുടെയും മകന്റെയും പരാതിയിന്മേൽ കേസെടുത്തത്.

Story Highlight : Kollam moral police case