കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിനു പിന്നിലെ കാരണം ഗാർഹികപീഡനമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യയായ കോറോം സ്വദേശിനി സുനീഷയാണ് ജീവനൊടുക്കിയത്.
ഭർത്താവും വീട്ടുകാരും തന്നെ മർദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് യുവതി സഹോദരന് അയച്ച ശബ്ദരേഖയാണ് പുറത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം സുനീഷയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മകൾക്ക് ഭർതൃവീട്ടിൽ നിന്നും നിരന്തരമായി പീഡനമേൽക്കേണ്ടിവരുന്നതു ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചാംതീയതി സുനീഷയുടെ അമ്മ പയ്യന്നൂർ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇരുകുടുംബങ്ങളെയും പോലീസ് വിളിച്ചുവരുത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് സുനീഷയുടെ ആത്മഹത്യ.
Story highlight : Domestic violence is the reason of suicide of young woman in kannur.