അവസാന വിമാനവും കാബൂളിൽ നിന്ന് യുഎസിലേക്ക്; ആഘോഷമാക്കി താലിബാൻ.

Anjana

യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു
യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു

രണ്ടു പതിറ്റാണ്ടോളം നീണ്ട സേനാവിന്യാസം അവസാനിപ്പിച്ച് യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു. ഇതോടെ അഫ്ഗാനിസ്ഥാന്റെയും കാബൂളിന്റെയും പൂർണമായ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. യുഎസിന്റെ അവസാന വിമാനവും കാബൂളിൽ നിന്നും പറന്നുപൊങ്ങിയതിനു പിന്നാലെ താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തത് സന്തോഷം പ്രകടിപ്പിച്ചു.

സി-17 എന്ന യുഎസ് വിമാനം ഇന്നലെ മൂന്നരയോടുകൂടി കാബൂൾ വിടുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അംബാസഡർ റോസ് വിൽസനും രാജ്യം വിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1,22,000 പേരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിച്ചതായി യുഎസ് വക്താവ് അറിയിച്ചു. അഫ്ഗാനിസ്ഥാന് പൂർണസ്വാതന്ത്ര്യം ലഭിച്ചെന്നാണ് യുഎസ് പിന്മാറ്റത്തെ തുടർന്ന് താലിബാൻ അവകാശപ്പെട്ടത്.

Story Highlights: US completely withdrawn from Afghanistan.