കോൺഗ്രസിൽ ഭിന്നത: മുതിർന്ന നേതാക്കൾക്കെതിരെ വിഡി സതീശനും കെ സുധാകരനും.

Anjana

മുതിർന്ന നേതാക്കൾക്കെതിരെ വിഡി.സതീശനും കെ.സുധാകരനും
മുതിർന്ന നേതാക്കൾക്കെതിരെ വിഡി.സതീശനും കെ.സുധാകരനും

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡിസിസി പ്രസിഡണ്ട്മാരുടെ പട്ടിക നിശ്ചയിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി പ്രതികരിച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തിയത്.

കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എന്ന നിലയിൽ തന്നോട് ചോദിക്കാതെയാണ് സ്ഥാനാർഥി പട്ടികയും ഭാരവാഹി പട്ടികയും മുൻപ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും  പുറത്തിറക്കിയതെന്ന് കെ സുധാകരൻ ആരോപിച്ചു. ഗ്രൂപ്പ് രാഷ്ട്രീയം ഒഴിവാക്കിയതോടെ അസ്വസ്ഥരായവരാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്ന് കെ. സുധാകരൻ രൂക്ഷമായി വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശദമായ ചർച്ചകൾ നടന്നില്ലെന്ന വാദം തെറ്റാണെന്നും ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിക്കുന്നതിന് ഇത്രയും വിശദമായ ചർച്ച വേറെ നടന്നിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. സാമ്പ്രദായിക രീതിയിൽ നിന്നും മാറ്റം വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.

കെ സുധാകരനും വി.ഡി സതീശനും ഒരു മൂലയ്ക്ക് മാറി ഇരുന്ന് ചർച്ച ചെയ്തതല്ലെന്നും പാർട്ടിയുടെ താഴെ തട്ടിലേക്കുള്ളവരോട് പോലും അഭിപ്രായമാരാഞ്ഞതായും വിഡി സതീശൻ പ്രതികരിച്ചു.

മുതിർന്ന നേതാക്കൾ നൽകുന്ന പട്ടിക അതുപോലെ കൈമാറാനാണെങ്കിൽ ഞങ്ങൾ ഈ സ്ഥാനങ്ങളിൽ ഇരിക്കേണ്ട ആവശ്യമില്ലല്ലോ എന്നും വി. ഡി. സതീശൻ പറഞ്ഞു.

Story Highlights: VD Satheesan and K Sudhakaran about controversies inside congress.